ട്രെയിനില്‍ യാത്ര ചെയ്ത 16 കാരിക്ക് നേരെ അതിക്രമം; രണ്ടുപേര്‍ പിടിയില്‍

. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരാണ് പിടിയിലായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിയെ അതിക്രമിച്ച സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവില്‍ കഴിയുകായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 

അതിക്രമത്തില്‍ റെയില്‍വെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ച രാത്രി രാത്രി ഗുരുവായൂര്‍ എക്സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും അശ്ലീലം പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ ഉടനടി അറിയിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ആറോളം പേര്‍ ചേര്‍ന്നാണ് അതിക്രമം കാട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്ക് മര്‍ദ്ദനമേറ്റിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER