24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി ടോള്‍ഫ്രീ നമ്പറിലൂടെ അറിയാം

മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കാള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300 ല്‍ നിന്ന് അറിയാം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി ടോള്‍ഫ്രീ നമ്പറിലൂടെ അറിയാം
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കാള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300 ല്‍ നിന്ന് അറിയാം. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെയും ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും.

പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കോള്‍സെന്റര്‍ പ്രവര്‍ത്തിക്കും. കാള്‍ സെന്ററില്‍ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ട്.

പരാതികളുടേയും അപേക്ഷകളുടേയും തല്‍സ്ഥിതി അറിയാന്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡിലും ടോള്‍ ഫ്രീ നമ്പര്‍ നിലവിലുണ്ട്. 18004257211 ആണ് നമ്പര്‍. എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങള്‍ അറിയാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com