സുഹൃത്തിന്റെ വീട്ടിലെ 4 വയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് 22കാരൻ പിടിയിൽ

ശരീരത്തിലെ വേദന പറഞ്ഞത് അങ്കണവാടി ടീച്ചറോട്
sexual abuse arrest
മുഹമ്മദ് മിഥിലാജ് sexual abuse
Updated on
1 min read

കോഴിക്കോട്: മുക്കത്ത് നാല് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജ് ആണ് പിടിയിലായത്. വയനാട്ടിൽ നിന്നാണ് ഇയാളെ മുക്കം പൊലീസ് പിടികൂടിയത്.

സുഹൃത്തിന്റെ വീട്ടിലെ നാല് വയസുകാരിയായ മകളെയാണ് മുഹമ്മദ് മിഥിലാജ് ലൈം​ഗിക പീഡനത്തിനു ഇരയാക്കിയത്. ഈ വീട്ടിലെ നിത്യ സന്ദർശനകനായിരുന്നു മുഹമ്മദ് മിഥിലാജ്.

sexual abuse arrest
തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം, ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; ബജറ്റ് 29ന്

അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയുമായുള്ള സംഭാഷണത്തിനിടെയാണ് പീഡന വിവരം പറഞ്ഞത്. ശരീരത്തിലെ വേദന പങ്കുവച്ചപ്പോഴാണ് ടീച്ചൽ വിശദമായി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇതോടെ ലൈം​ഗിക ഉപദ്രവം നേരിട്ടതായി ടീച്ചർ മനസിലാക്കി.

തുടർന്നു ഇവർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. മതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ വയനാട്ടിൽ നിന്നു മുഹമ്മദ് മിഥിലാജിനെ പിടികൂടുകയായിരുന്നു.

sexual abuse arrest
പാലക്കാട് വന്‍ ലഹരിവേട്ട, ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
Summary

A 22 year-old man has been arrested for sexual abuse a 4 year old child in Mukkam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com