ayyappan
ayyappan

വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് 55കാരൻ മരിച്ചു

ബന്ധുവിന്റെ വീട്ടില്‍ കല്യാണ കലവറയില്‍ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം
Published on

മലപ്പുറം: പായസത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പന്‍( 55) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

ayyappan
ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്, ഇന്‍സ്റ്റഗ്രാം വീഡിയോ എഡിറ്റ് ചെയ്തത്; സൈബര്‍ വിദഗ്ധരുടെ സഹായം തേടി

പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പൻ പായസ ചെമ്പിൽ വീണത്. വിവാഹ സത്കാരത്തിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

ayyappan
കണ്ണൂരിൽ 55കാരൻ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com