62കാരൻ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കലുങ്കിനടിയിൽ; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്

തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിൽ കലുങ്കിനടിയിൽ നിന്നാണ് ഇയാളെ നാട്ടുകാർ പിടികൂടിയത്
ടിഎ ഇബ്രാ​ഹിം
ടിഎ ഇബ്രാ​ഹിം
Updated on
1 min read

കോട്ടയം: ഈരാറ്റുപേട്ടയിൽ ദുരൂഹ സാഹചര്യത്തിൽ കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി എത്തിയ വയോധികനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ടിഎ ഇബ്രാ​ഹിം (62) ആണ് പിടിയിലായത്. ഇയാളെ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ലൈം​ഗികാതിക്രമത്തിനായാണ് ഇയാൾ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിൽ കലുങ്കിനടിയിൽ നിന്നാണ് ഇയാളെ നാട്ടുകാർ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഇയാൾക്കൊപ്പം  ഉണ്ടായിരുന്നു. 

വിവിധ പ്രദേശങ്ങളിൽ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോൾ വഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ കുളിക്കാൻ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് ഈരാട്ടുപേട്ട പൊലീസിൽ നാട്ടുകാർ ഇബ്രാഹിമിനെ ഏൽപ്പിച്ചു. 

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്‌കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. എന്നാൽ താൻ കുളിക്കാനാണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്. ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com