

കോട്ടയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കലുങ്കിനടിയിൽ എത്തിയ വയോധികനെതിരെ പോക്സോ കേസ് ചുമത്തി. ടിഎ ഇബ്രാഹിം എന്ന 62കാരനാണ് അറസ്റ്റിലായത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവമുണ്ടായത്. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. ഇന്നലെ കച്ചവടത്തിന് എത്തിയ ഇയാൾ മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞാണ് ഇയാൾ കൂടെ കൂട്ടിയത്.
തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ ദുരൂഹസാഹചര്യത്തിൽ വയോധികനേയും പെൺകുട്ടിയേയും കണ്ടത് നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. നാട്ടുകാർ ഇബ്രാഹിമിനെ ഈരാറ്റുപേട്ട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസും കണ്ടെത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates