മലപ്പുറത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിത്തം; കുടുങ്ങിപ്പോയ 4 അസം സ്വദേശികള്‍ രണ്ടാം നിലയില്‍ നിന്ന് ചാടി, ഒരാളുടെ നില ഗുരുതരം

അഗ്‌നിശമന സേന മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്
ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

മലപ്പുറം:  വെന്നിയൂരില്‍ മൂന്നുനില കെട്ടിടത്തില്‍ തീപിടിത്തം. പെയിന്റ് കടയില്‍ നിന്ന് തീപിടിച്ചതായാണ് പ്രാഥമിക വിവരം. രണ്ടാം നിലയില്‍ കുടുങ്ങിപ്പോയ 4 അസം സ്വദേശികള്‍ കെട്ടിടത്തില്‍ നിന്നു ചാടി . വീഴ്ചയില്‍ പരിക്ക് പറ്റിയ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരതരമാണ്. 

അഗ്‌നിശമന സേന മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഞായറാഴ്ച രാവിലെ 11നാണ് സംഭവം.

വെന്നിയൂരില്‍ ദേശീയ പാതയോരത്തെ എബിസി പെയിന്റ് കട പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകൂട്ടല്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com