പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

വര്‍ഷങ്ങളായി കരാട്ടെ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്.
JACOB
ജേക്കബ്
Updated on
1 min read

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ചാലക്കുടി സ്വദേശിയും ആയോധനകലാ പരിശീലകനുമായ പാലേക്കുടി വീട്ടില്‍ ജേക്കബിനെ (63) അറസ്റ്റ് ചെയ്തു.

റൂറല്‍ എസ്പി നവനീത് ശര്‍മയുടെ നിര്‍ദ്ദേശപ്രകാരം ഡി വൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ എം ബിനീഷും ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കരാട്ടെ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാള്‍ ആയോധനകലാ പരിശീലനം നല്‍കുന്നുണ്ട്.

പരിശീലനത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ചാലക്കുടി സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. പൊലീസ് കഴിഞ്ഞ ദിവസം വേഷം മാറി ഇയാളുടെ പരിശീലന സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
Delhi High Court
Minor girls sexually assaulted in Perumbavoor: Youth arrested
Thiruvallam police arrest youth for sexually assaulting minor girl met through Instagram
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com