പ്രസവം കഴിഞ്ഞപ്പോള്‍ വേദനയും ദുര്‍ഗന്ധവും, 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് തുണികഷ്ണം പുറത്തു വന്നു; ചികിത്സാപ്പിഴവിനെതിരെ പരാതി

75 ദിവസത്തിന് ശേഷമാണ് ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി തനിയെ പുറത്തുവന്നത്.
A piece of cloth was found on the body of a woman who had just given birth
A piece of cloth was found on the body of a woman who had just given birth പ്രതീകാത്മക ചിത്രം
Updated on
1 min read

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടണ്‍ തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം. വേദനയും ദുര്‍ഗന്ധവും കാരണം ചികിത്സ തേടിയിട്ടും തുണി കണ്ടെത്തിയില്ല. മാനന്തവാടി സ്വദേശിയായ ദേവി(21)യ്ക്കാണ് ദുരനുഭവമുണ്ടായത്.

A piece of cloth was found on the body of a woman who had just given birth
ഇടുക്കിയില്‍ യുവതിയെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനായി തിരച്ചില്‍

75 ദിവസത്തിന് ശേഷമാണ് ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി തനിയെ പുറത്തുവന്നത്. രക്തസ്രാവം തടയാന്‍ വച്ച തുണിയാണ് പുറത്തെടുക്കാതിരുന്നത്. മന്ത്രി കേളുവിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി.

A piece of cloth was found on the body of a woman who had just given birth
'എവിടെ പോകാന്‍, പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെയോ എനിക്ക് പത്തനാപുരത്തുകാരില്ലാതെയോ പറ്റില്ല'

യുവതിയുടെ പ്രസവം നടന്നത് ഒക്ള്‍ടോബര്‍ പത്താം തീയതി. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി വീണ്ടും ആശുപത്രിയില്‍ പോയി. രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസം 29-നാണ് സംഭവം. രണ്ടുതവണ ആശുപത്രിയില്‍ പോയിട്ടും സ്‌കാനിങ്ങിന് തയ്യാറായില്ല എന്ന് പരാതി.

Summary

A piece of cloth was found on the body of a woman who had just given birth; allegations of medical malpractice at Wayanad Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com