കോൺ​ഗ്രസ് പണം പിരിച്ചു വഞ്ചിച്ചെന്ന് വിഡിയോ; കാലിക്കറ്റ് സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ

വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി റിസ്വാൻ പ്രചരിപ്പിച്ചെന്നാണ് ആരോപണം
A temporary Calicut University employee suspended for violating election code
A temporary Calicut University employee suspended for violating election codescreen grab
Updated on
1 min read

കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.

A temporary Calicut University employee suspended for violating election code
സ്പില്‍വേയിലെ മണ്ണൊലിച്ചുപോയാല്‍ ജലവകുപ്പിന് വെപ്രാളമെന്തിന്?; നാടു പ്രളയത്തില്‍ മുങ്ങിയാലും അവരുടെ കണ്ണ് കരിമണലില്‍; ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രനാണ് ഉത്തരവിട്ടത്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി റിസ്വാൻ പ്രചരിപ്പിച്ചെന്നാണ് ആരോപണം. ഇതിൽ അന്വേഷണ വിധേയമായി നടപടി എടുക്കുകയായിരുന്നു. റിസ്വാന് കാരണം കാണിക്കൽ നോട്ടീസും നൽകി. ‌‌‌

A temporary Calicut University employee suspended for violating election code
'എട്ടക്ക സംഖ്യയുടെ ഇടപാടുകള്‍ ഒളിപ്പിച്ചു വച്ചു'; വയനാട് പിരിവിന് കോണ്‍ഗ്രസിന് വേറെയും അക്കൗണ്ട്, പ്രവാസിക്ക് പണം കൈമാറിയെന്ന് സിപിഎം

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആണ് കാലിക്കറ്റ് സർവകലാശാല വിസി താൽക്കാലിക ജീവനക്കാരനായ റിസ്വാൻ അമീറിനെതിരെ നടപടി എടുത്തത്. ജീവനക്കാരനിൽ നിന്ന് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ വിസിക്ക് നിവേദനം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ കോൺഗ്രസ് വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചു എന്ന തരത്തിലുള്ള വിഡിയോ ഉണ്ടാക്കി അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് വിസിയുടെ നടപടി. യുഡിഎഫിന്റെ ഇന്ദിരാ ഗാരന്റിക്കെതിരെയും വിഡിയോയിൽ പറയുന്നുണ്ട്.

Summary

A temporary Calicut University employee suspended for violating election code of conduct by creating and circulating a video alleging Congress cheated people regarding the Wayanad relief fund. The action was taken pending an inquiry into the matter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com