ബോള്‍ ദേഹത്തുവീണതിനെ ചൊല്ലി തര്‍ക്കം; ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ യുവാവ് മരിച്ചു

ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


പീരുമേട്: ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാമ്പനാര്‍ കൊടുവാക്കരണം തോട്ടത്തിലെ ജയപാലിന്റെ മകന്‍ ജസ്റ്റിന്‍ (38)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോയ ജസ്റ്റിന്റെ ശരീരത്തില്‍ ബോള്‍ വീണതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്നവരുമായി ജസ്റ്റിന്‍ തര്‍ക്കത്തിലായി. ബന്ധുകൂടിയായ യുവാവിനെ ജസ്റ്റിന്‍ ബോളിന് ഇടിച്ചു. ഇയാള്‍ ക്രിക്കറ്റ് ബാറ്റുെകാണ്ട് ജസ്റ്റിനെ അടിച്ചു. അടിയേറ്റ ജസ്റ്റിന്‍ ബോധംകെട്ടുവീണു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവര്‍ ഇയാളെ അടുത്തുള്ള ലയത്തിലെ മുറിയില്‍ കിടത്തി.

പിറ്റേദിവസം ലയത്തിന്റെ കതക് തുറന്നുകിടക്കുന്നതുകണ്ട് ഉള്ളില്‍ കയറി നോക്കിയ അയല്‍വാസിയായ സ്ത്രീയാണ് ജസ്റ്റിന്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കിടെ ജസ്റ്റിന്‍ മരിച്ചു. അവിവാഹിതനാണ്. മാതാപിതാക്കള്‍ മറ്റൊരിടത്താണ് താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com