തിരുവനന്തപുരത്ത് യുവതിക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം

മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: യുവതിക്ക് അയല്‍വാസിയുടെ മര്‍ദ്ദനം. തിരുവനന്തപുരം പൂന്തുറയിലെ വീട്ടില്‍ കയറിയാണ് രണ്ടംഗസംഘം യുവതിയെ മര്‍ദ്ദിച്ചത്. ആമിനയ്ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ആമിനയും കുടുംബവും വീടിന്റെ മുകള്‍ഭാഗം സമീപത്തെ ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാര്‍ ബഹളം വെക്കുന്നുവെന്നാരോപിച്ചാണ് അയല്‍വാസികളായ നൗഷാദും സുധീറും ആമീനയുമായി വഴക്കിട്ടത്. തുടര്‍ന്ന് വാക് തര്‍ക്കം കയ്യാങ്കളിയാവുകയായിരുന്നു. 

ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ആമിന പൂന്തുറ പൊലീസില്‍ പരാതി നല്‍കിയത. നേരത്തെയും ഇതേ സംഭവത്തെ ചൊല്ലി ഇവര്‍ ആമിനയുമായി വഴക്കിട്ടിരുന്നു. പ്രതികള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൂന്തുറ പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER