

തിരുവനന്തപുരം: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവ കവികൾക്കായി ഏർപ്പെടുത്തിയ കെ സുധാകരൻ സ്മാരക ആശാൻ യുവ കവി പുരസ്‌കാരത്തിന് കവി എസ് കലേഷ് അർഹനായി. ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിനാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. ബി ഭുവനേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് 51 കവിതാ സമാഹാരങ്ങളിൽ നിന്ന് കൃതി തിരഞ്ഞെടുത്തത്. യുവതയുടെ പുതിയ കരുത്തും സന്ദേശവുമാണ് കലേഷിന്റെ കവിതകൾ. അത് സത്യസന്ധതയുടെ ആർഭാടരഹിതമായ കവിതയാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.
മെയ് നാലിന് വൈകീട്ട് അഞ്ചിന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷ്യ മന്ത്രി ജിആർ അനിൽ പുരസ്‌കാരം സമ്മാനിക്കും.
പത്തനംതിട്ട കുന്നന്താനം സ്വദേശിയായ കലേഷ് സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗമാണ്. എസ് കലേഷിന്റെ മൂന്നാമത്തെ കവിതാ സമാഹാരമാണ് ആട്ടക്കാരി. കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം, വിടി കുമാരൻ മാസ്റ്റർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്കർഹനായിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates