മധു
മധു

ബസിൽ വച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വട്ടോളിയിൽ ടയർ കട നടത്തുന്നയാളാണ് മധു
Published on

കോഴിക്കോട്: ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സം​ഭവത്തിൽ പ്രതി പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധു (49) വിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വട്ടോളിയിൽ ടയർ കട നടത്തുന്നയാളാണ് മധു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയി. മഞ്ചേരിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.  

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com