

കൊച്ചി: ഹൈക്കോടതി ജഡ്ജിയെ അസഭ്യം പറഞ്ഞ യുവാവ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ജഡ്ജി ഔദ്യോഗിക വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ പച്ചാളം കെ എസ് ഉദയന്‍ റോഡിനടുത്താണ് സംഭവം.
സ്‌കൂട്ടര്‍ അലക്ഷ്യമായി ഓടിച്ചെത്തിയ പ്രതി വണ്ടി എടുത്തുകൊണ്ടു പോടാ... എന്നു തുടങ്ങി അസഭ്യവര്‍ഷം നടത്തുകയായിരുന്നു. അസഭ്യം വിളിച്ച പ്രതി സ്‌കൂട്ടര്‍ നിര്‍ത്താതെ കടന്നു കളഞ്ഞു. ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ കെ കാര്‍ത്തിക് പരാതി നല്‍കി.
എറണാകുളം ടൗണ്‍ പൊലീസാണ് കേസെടുത്തത്. പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തിവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates