പാലക്കാട്: ഊട്ടി ചുറ്റിക്കണ്ട് മടിങ്ങവെ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് (19) ആണ് നീലഗിരി കൂനൂരിൽ നടന്ന വാഹനാപകടത്തിൽ മരിച്ചത്. വഴുംക്കുംപാറ ശ്രീ നാരായണ കോളജിലെ ബി കോം വിദ്യാർഥിയാണ് രഞ്ജിത്ത്. കോളജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റ മറ്റുള്ളവരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണമ്പ്ര കാരപ്പൊറ്റ, വടക്കഞ്ചേരി, തേനിടുക്ക്, പരുവാശേരി, കിഴക്കഞ്ചേരി കണ്ണംകുളം പ്രദേശത്തുള്ളവരാണ് ഇവർ.
ഒമ്പത് അംഗ സംഘം ഊട്ടി ചുറ്റിക്കണ്ട ശേഷം തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം കൂനൂർ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയിൽ റോഡരികിലെ ചായക്കടയിൽ ഇടിച്ചുകയറുകയായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates