

കണ്ണൂര്‍: മകളോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛന്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു മരിച്ചു. കീഴത്തൂര്‍ യുവജന സംഘം വായനശാലക്ക് സമീപം നാഗത്താര്‍ മുണ്ട്യാടി വീട്ടില്‍ എന്‍ എം ബാലകൃഷ്ണനാ(62)ണ് മരിച്ചത്. ഇന്നലെ വൈകീട്ട് കണ്ണൂര്‍ - കുത്തു പറമ്പ് റോഡിലെ മൂന്ന് പെരിയ വായനശാലയ്ക്കു മുന്‍പിലായിരുന്നു അപകടം.
സ്‌കൂട്ടറില്‍ പിന്നിലിരുന്ന യാത്ര ചെയ്യുകയായിരുന്ന ബാലകൃഷ്ണനെ പിറകില്‍ വന്ന കെ എസ് ആര്‍ ടി സി ബസ്സിടിക്കുകയായിരുന്നു. ബസിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്ത് കുടുങ്ങിയതോടെ നാട്ടുകാര്‍ കാല്‍ മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിരിക്കെയാണ് മരണം.
കക്കാട് സ്പിന്നിംങ്ങ് സ്മില്‍ മുന്‍ ജീവനക്കാരനും, ശ്രീ മേനരയരോത്ത് ഭഗവതി ക്ഷേത്രത്തിലെ കോമരവുമാണ് എന്‍ എം ബാലകൃഷ്ണന്‍. പരേതരായ , കെ കൃഷ്ണന്‍ നമ്പ്യാരുടെയും, കെ. ദേവിയമ്മയുടെയും മകനാണ്. ഭാര്യ : ആര്‍മണിമേഖല. മക്കള്‍ : സ്മില്‍ന(വെല്‍നസ് മാര്‍കറ്റിങ്), വൈശാഖ് (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: രജില്‍ (നരവൂര്‍ സി. ആര്‍ പി എഫ് ) സീഷ്ണ (കീഴത്തൂര്‍ ) സഹോദരങ്ങള്‍:കെ.നാരായണന്‍, എന്‍.എം. ചന്ദ്രന്‍ ,പരേതനായ കെ .ഗോവിന്ദന്‍. സംസ്‌കാരം നാളെ രാവിലെ 11 മണി ക്ക് പിണറായിപന്തക്കപ്പാറ പ്രശാന്തിയില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates