ബിജെപി നേതാവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍

The accused in the case involving the fatal shooting of a BJP leader has been found dead, having taken his own life.
santhosh, radhakrishnan
Edited By:
Updated on: 
1 min read

കണ്ണൂര്‍: പിലാത്തറ കൈതപ്രത്ത് ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് സ്വദേശി എന്‍ കെ സന്തോഷിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് വൈകുന്നേരം 6.40 നാണ് പുനിയങ്കോട്ടെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്.

2025 മെയ് 20 നാണ് കൈതപ്രം സ്വദേശിയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍(49)നെ വെടിവെച്ച് കൊന്നത്. 20ന് രാത്രി ഏഴരയോടെയാണ് സംഭവം. ഇയാള്‍ ആറ് മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. രാധാകൃഷ്ണന്റെ ഭാര്യയും കേസിലെ മൂന്നാം പ്രതിയുമായ മിനി നമ്പ്യാരെ സന്തോഷ് ഭീഷണി പ്പടുത്തിയതായി പരാതിയുണ്ട.

അതിനിടെയാണ് തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചിന് സന്തോഷിനെ റബ്ബര്‍ തോട്ടത്തില്‍മരിച്ച നിലയില്‍ കണ്ടത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഹിളാ മോര്‍ച്ച ജില്ലാ നേതാവാണ് മിനി നമ്പ്യാര്‍. മരിച്ച സന്തോഷ് നിര്‍മ്മാണ തൊഴിലാളിയാണ്.

Summary

The accused in the case involving the fatal shooting of a BJP leader has been found dead, having taken his own life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'A culture that must pass on patriotism and national consciousness to generations' – Mohanlal at an RSS event
aravana payasam
പിണറായി വിജയന്‍
V D Satheesan
X

FOLLOW US

ON GOOGLE DISCOVER