നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി ആറു വര്‍ഷത്തിന് ശേഷം പിടിയില്‍

പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷ് ആണ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്
Suresh
പ്രതി സുരേഷ്
Edited By:
Updated on
1 min read

പാലക്കാട്: നാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷ് ആണ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്.

Suresh
ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

ആറു വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് തഞ്ചാവൂരിനടുത്തുള്ള കൊടകഞ്ചേരിയില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഭിക്ഷാടന മാഫിയയിലെ അംഗമാണ് ഒന്നാം പ്രതി സുരേഷ്. നാടോടി ബാലികയെ അഞ്ചുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രതിപ്പട്ടികയില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. കേസില്‍ രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ബാലികയെ ബാഗില്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം പ്രതികള്‍ ഉപേക്ഷിക്കുകയായിരുന്നു. അഴുകിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നും അഞ്ചും പ്രതികള്‍ മാത്രമാണ് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.

Suresh
'കാപ്പിക്കട ഉദ്ഘാടനം' എന്ന് പറഞ്ഞ് ചിരിക്കാൻ വരട്ടെ; ക്രിയേറ്റർമാരുടെ കീശ നിറയ്ക്കുന്ന 'ബൈ മീ എ കോഫി' സ്റ്റോറി
Suresh
'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും; ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍'
Suresh
കാലവര്‍ഷക്കെടുതി: 26 മരണം, നാലുപേരെ കാണാതായി, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി
Summary

Accused in the gang-rape and murder of a four-year-old girl arrested after six years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com