നടിയെ തട്ടിക്കൊണ്ടുപോയ കേസ് : നടൻ  ദിലീപിന് എതിരായ കുറ്റാരോപണങ്ങളിൽ മാറ്റം ; കോടതി അനുവാദം നൽകി

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി 19 ന് പരി​ഗണിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി. ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്ന കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു. 

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി 19 ന് പരി​ഗണിക്കും. ബന്ധപ്പെട്ട മറ്റു ഹർജികളും അന്നു പരിഗണിക്കും. ഈ മാസം 21 നു കേസിന്റെ രഹസ്യ വിചാരണ വീണ്ടും തുടങ്ങും. കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അന്നു വിസ്തരിക്കും. 

വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു സ്പെഷൽ പ്രോസിക്യൂട്ടർ രാജിവച്ചതിനെ തുടർന്നു വിചാരണ മുടങ്ങിയിരുന്നു. പുതിയ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് വിചാരണ പുനരാരംഭിക്കുന്നത്. വിചാരണക്കോടതി മാറ്റാനുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com