ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍, വീണ്ടും ചോദ്യം ചെയ്യും

സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍
Published on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 9 മണിക്കൂറോളമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളായി ചോദ്യംചെയ്യല്‍ തുടരുകയായിരുന്നു. ആവശ്യമങ്കില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെനന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി. 

ചോദ്യം ചെയ്യലിനായി ഉച്ചയോടെ ബാലചന്ദ്രകുമാര്‍ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. ദിലീപ് പറയുന്ന ചില മൊഴികളില്‍ വൈരുധ്യമുണ്ട്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. ബാലചന്ദ്ര കുമാറിനോട് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് എറണാകുളത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ പത്തരയോടെ തന്നെ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു.

ബാലചന്ദ്രകുമാറിന്റെ മൊഴിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കാരണമായത്. തന്റെ സാന്നിധ്യത്തില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് വിളിച്ചു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശുമണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ ഈ ദൃശ്യങ്ങളെ പറ്റി അറിയില്ലെന്നാണ് ദിലീപ് അന്വേഷണസംഘത്തോട് പറഞ്ഞത്. ഇന്നലെ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപ് കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ഇന്നും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com