'അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല'; അടൂര്‍ ഗോപാലകൃഷ്ണന്‍

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍
adoor gopalakrishnan
adoor gopalakrishnan
Updated on
1 min read

തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രണ്ട് പതിറ്റാണ്ട് മുന്‍പ് തനിക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു. അന്ന് ഇത്തരത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് സ്വീകരണം ഒരുക്കലോ ആദരവ് പ്രകടിപ്പിക്കുകയും ഒന്നും ഉണ്ടായിരുന്നില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ സംഘടിപ്പിച്ച 'വാനോളം മലയാളം ലാല്‍ സലാം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.

adoor gopalakrishnan
ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല; വികാരാധീനനായി മോഹന്‍ലാല്‍

നമ്മുടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. അതില്‍ എല്ലാവരെയും പോലെ എനിക്കും സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ്. മോഹന്‍ലാലിന് അഭിനയത്തിന് ആദ്യമായി ദേശീയ അവാര്‍ഡ് നല്‍കിയ ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്നും, അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'വാനോളം മലയാളം ലാല്‍ സലാം' പരിപാടിയില്‍ മോഹന്‍ലാലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. കവി പ്രഭാവര്‍മ്മ രചിച്ച പ്രശസ്തിപത്രവും സമര്‍പ്പിച്ചു. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

adoor gopalakrishnan
മോഹന്‍ലാല്‍ ഇതിഹാസതാരമെന്ന് മുഖ്യമന്ത്രി; ആദരമര്‍പ്പിച്ച് കേരളം

മന്ത്രിമാരായ ജി ആര്‍ അനില്‍, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍, എംഎല്‍എമാരായ എം വി ഗോവിന്ദന്‍, ആന്റണി രാജു, എ എ റഹീം എംപി, ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ജോഷി, നടിമാരായ അംബിക, രഞ്ജിനി, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ മധു, സംസ്ഥാന ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍, ടി കെ രാജീവ്കുമാര്‍ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ- സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Summary

adoor gopalakrishnan about Dadasaheb Phalke Award: when i received the Dadasaheb Phalke Award two decades ago. At that time, there was no celebration like show Malayalam Vaanolam, Lal Salam Programme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com