'ഇത് കല്യാണിക്കുട്ടിയമ്മയുടെ ശാപം; സ്ത്രീകളുടെ കൈകൊണ്ടുതന്നെ അയാള്‍ ഇല്ലാതാകും'

പാലക്കാട്ടെ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഇപ്പോള്‍ അവര്‍ക്ക് ബോധ്യമായി. ജനപ്രതിനിധിയെന്ന നിലയില്‍; സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന, സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ചിട്ടുള്ള രാഹുല്‍ എംഎല്‍എ പദം രാജിവയ്ക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Adv. B. Gopalakrishnan demanded that Rahul Mamkootathil should resign from his position as Palakkad MLA
ബി ഗോപാലകൃഷ്ണന്‍- രാഹുല്‍ മാങ്കൂട്ടത്തില്‍
Updated on
1 min read

തൃശൂര്‍: ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനമാണ് രാജിവയ്‌ക്കേണ്ടതെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പാലക്കാട്ടെ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഇപ്പോള്‍ അവര്‍ക്ക് ബോധ്യമായി. ജനപ്രതിനിധിയെന്ന നിലയില്‍; സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന, സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ചിട്ടുള്ള രാഹുല്‍ എംഎല്‍എ പദം രാജിവയ്ക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Adv. B. Gopalakrishnan demanded that Rahul Mamkootathil should resign from his position as Palakkad MLA
'രാഹുലിനെ ഉടൻ പുറത്താക്കണം', ഹൈക്കമാൻഡിന് ചെന്നിത്തലയുടെ സന്ദേശം; കൈ വിട്ട് മുതിർന്ന നേതാക്കൾ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഒളിപ്പിച്ചുവച്ചതിന് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിണറായി സര്‍ക്കാര്‍ എഫ്‌ഐആര്‍ ഇടണം. രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാണോയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. സതീശനുമായി ഒത്തുകളിച്ച് കേസ് ഒഴിവാക്കുമോയെന്ന് ബിജെപി സംശയിക്കുന്നതായും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Adv. B. Gopalakrishnan demanded that Rahul Mamkootathil should resign from his position as Palakkad MLA
'സ്വന്തം മകളാണ് പറയുന്നതെങ്കില്‍ പിതാവ് എന്തു ചെയ്യും?, അത് ഞാന്‍ ചെയ്തിട്ടുണ്ട്', രാഹുലിനെതിരെ മുഖം നോക്കാതെ നടപടി: വി ഡി സതീശന്‍

സ്‌നേഹത്തിന്റെ കടയിലെ വാങ്ങലും വില്‍പനയും എന്താണെന്ന് ജനങ്ങള്‍ അറിഞ്ഞെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ ഭാര്യയുടെ ചാരിത്ര്യം ചോദ്യംചെയ്ത ആളാണ് ഈ രാഹുല്‍ മാങ്കുട്ടത്തില്‍. എംഎല്‍എയായി ഒരു വര്‍ഷം തികയ്ക്കാനായിട്ടില്ല. ഇത് കല്യാണി കുട്ടി അമ്മയുടെ ശാപമാണ്. സ്ത്രീകളുടെ കൈകൊണ്ട് തന്നെ അയാള്‍ ഇല്ലാതാകുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Summary

Adv. B. Gopalakrishnan demanded that Rahul Mamkootathil should resign from his position as Palakkad MLA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com