കൊല്ലം: അഗ്‌നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തുടക്കമായി. കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്‌നിവീർ റിക്രൂട്ട്മെന്റ് റാലിയാണിത്. കൊല്ലം കളക്ടർ അഫ്‌സാന പർവീൺ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ആർമി ബംഗളൂരു സോൺ ഡി ഡി ജി ബ്രിഗേഡിയർ എ എസ് വലിമ്പേ, ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
17 മുതൽ 24 വരെയാണ് അഗ്‌നിവീർ റാലി നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് റാലിയിൽ പങ്കെടുക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. മൊത്തം 25,367 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിൽ 2,000 ഉദ്യോഗാർഥികളെയാണ് ആദ്യദിനം പങ്കെടുപ്പിക്കുന്നത്. ശാരീരികക്ഷമതാ പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് വൈദ്യപരിശോധനയും നടത്തും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി നഴ്സിങ് അസിസ്റ്റന്റ്, മത അധ്യാപകർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്ട്മെന്റ് റാലിയും നവംബർ 26 മുതൽ 29 വരെ ഇതേ സ്റ്റേഡിയത്തിൽ നടക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
