കാര്‍ഷിക സര്‍വകലാശാലാ ഫീസ് വര്‍ധന: സിപിഐ വകുപ്പിനെതിരെ എസ്എഫ്‌ഐ സമരം

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
SFI
SFIFile
Updated on
1 min read

തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

SFI
തിടുക്കം ജനവിധി അട്ടിമറിക്കാന്‍, ജനാധിപത്യത്തോടുള്ള വെല്ലുവിളി; എസ്ഐആറിന് എതിരെ മുഖ്യമന്ത്രി

ഫീസ് വര്‍ധന ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ്, എഐവൈഎഫ് എന്നിവര്‍ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്‌ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസവകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് പ്രതിഷേധം.

SFI
അഗതി മന്ദിരത്തില്‍ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം ചതച്ചു, കണ്ണ് കുത്തിപ്പൊട്ടിച്ച നിലയില്‍; പാസ്റ്റര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം തുടരും. സിപിഐ സംസ്ഥാന കൗണ്‍സിലിന് മുമ്പ് എല്‍ഡിഎഫ് യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തും. പദ്ധതിയില്‍ ഒപ്പുവച്ചാല്‍ കേന്ദ്രം നിശ്ചയിച്ചത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Summary

Agricultural University fee hike: SFI strikes against CPI department

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com