'ബാഗിലെന്താ ബോംബുണ്ടോ?'; കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

തുടര്‍ന്ന് യാത്രക്കാരന്റെ ബാഗുകള്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു.
kochin airport
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംഎക്‌സ്
Updated on: 
1 min read

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ എഐ 682-വിമാനത്തിലെ യാത്രക്കാരന്‍ മനോജ് കുമാറാണ് അറസ്റ്റിലായത്. എക്‌സറേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം ചെക്ക്‌ പോയിന്റിനടുത്തെത്തിയപ്പോള്‍ 'എന്റെ ബാഗിലെന്താ ബോംബുണ്ടോ'യെന്ന് മനോജ് കുമാര്‍ സുരക്ഷാ ജീവനക്കാരനോട് ചോദിച്ചു.

മനോജിന്റെ ചോദ്യത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായി. തുടര്‍ന്ന് യാത്രക്കാരന്റെ ബാഗുകള്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു. ഭീഷണിയില്ലെന്ന് തെളിഞ്ഞെങ്കിലും ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറി. വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചിരുന്നു. നേരത്തെ എത്തിച്ചേരണമെന്ന് വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുന്നുണ്ട്.

kochin airport
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; അടുത്ത 5 ദിവസം മഴ കനക്കും; 8 ജില്ലകളില്‍ ജാഗ്രത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com