രേഖകളില്‍ വനിത, വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്‌ജെന്റര്‍; അമയ പ്രസാദിന് മത്സരിക്കാം

രേഖകള്‍ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്.
Amaya
AmayaFacebook
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ അമയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാമെന്ന് സ്ഥിരീകരണം.

Amaya
'99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു'; ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ തടസമല്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

രേഖകള്‍ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമയയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്. അമയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്‌ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. ട്രാന്‍സ്‌ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതിനെതിരെ അമയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Amaya
'മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരാക്കി', വയനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനെതിരെ സുന്നി സംഘടനകൾ

ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിലവില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. അമയയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി. നേരത്തെ തന്നെ, അമയ പോത്തന്‍കോട് ഡിവിഷനില്‍ പ്രചാരണം തുടങ്ങിയിരുന്നു.

Summary

Amaya Prasad can contest as a woman in the documents and a transgender in the voter list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com