വീണ്ടും സുരക്ഷാ വീഴ്ച; കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നു, കേസെടുത്ത് പൊലീസ്

പശുതൊഴുത്തിന് സമീപത്തുകൂടി വനിതാ ജയിലിന്റെ ഭാഗത്തേക്കാണ് ഡ്രോണ്‍ പറന്നതെന്ന് ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയില്‍ പറയുന്നു
Kannur Central jail
Kannur Central jail
Updated on
1 min read

കണ്ണൂർ : അതീവസുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിന് പിന്നിലായി സ്ഥിതിചെയ്യുന്ന വനിതാ ജയിൽ പരിസരത്താണ് ഡ്രോൺ എത്തിയത്. സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് ടി ജെ പ്രവീൺ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Kannur Central jail
രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം, സ്പീക്കറുടെ നിലപാട് നിര്‍ണായകം

പള്ളിക്കുന്നിലെ സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന്റെ ഭാഗത്തുകൂടി ഡ്രോൺ പോകുന്നത് കണ്ടെന്നാണ് ജോയൻ്റ് സൂപ്രണ്ടിന്റെ പരാതി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത കണ്ണൂർ ടൗൺ പൊലീസ് അന്വേഷണമാരംഭിച്ചു. ജയിലിനുള്ളിലേക്ക് ലഹരി കടത്തുന്ന മാഫിയയാണോ ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Kannur Central jail
'പേടിപ്പിക്കാന്‍ നീയെന്നല്ല, ലോകത്ത് ഒരുമനുഷ്യനും നോക്കണ്ട; നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ...'; രാഹുലിന്റെ ഭീഷണി സന്ദേശം പുറത്ത്

അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നത് പൊലീസ് അതീവ ഗൗരവകരമായാണ് കാണുന്നത്. ജനുവരി 10 ന് വൈകുന്നേരം 4. 20 നും 4.30 നും ഇടയിലുള്ള സമയത്താണ് ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നത്. പശുതൊഴുത്തിന് സമീപത്തുകൂടി വനിതാ ജയിലിന്റെ ഭാഗത്തേക്കാണ് ഡ്രോണ്‍ പറന്നതെന്ന് ജോയൻ്റ് ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Summary

Kannur Town Police have registered a case against a drone flying near the high-security Kannur Central Jail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com