തിരുവനന്തപുരത്ത് ഏപ്രില്‍ 10ന് പ്രാദേശിക അവധി

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമപഞ്ചായത്ത്, ചിറയിന്‍കീഴ്, വര്‍ക്കല (പഴയ ചിറയിന്‍കീഴ് താലൂക്ക്) താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല
മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമപഞ്ചായത്ത്, ചിറയിന്‍കീഴ്, വര്‍ക്കല (പഴയ ചിറയിന്‍കീഴ് താലൂക്ക്) താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് ചിറയിന്‍കീഴ്, വര്‍ക്കല (പഴയ ചിറയിന്‍കീഴ് താലൂക്ക്) താലൂക്കുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല
പത്തുകോടിയുടെ ഭാഗ്യശാലിയെ ബുധനാഴ്ച അറിയാം; സമ്മര്‍ ബമ്പര്‍ ലോട്ടറി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com