ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം,പശ്ചിമേഷ്യയില്‍ സമാധാനം പുലരുമോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി
Artemis 2, J D Vance, Sreenanda
Artemis 2, J D Vance, Sreenanda

 ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറൈണ്‍ പേടകം ചന്ദ്രനെ ചുറ്റി വന്നത്. നാലേ കാലിന് ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി നാല്‍പ്പത് മിനിറ്റോളം ഭൂമിയില്‍ നിന്നുള്ള ബന്ധമില്ലായിരുന്നു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

Artemis 2 crew makes history; Orion spacecraft returns to Earth after 10-day lunar journey
Artemis 2 crew makes history; Orion spacecraft returns to Earth after 10-day lunar journeyX

2. പശ്ചിമേഷ്യയില്‍ സമാധാനം പുലരുമോ?; നിര്‍ണായക യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന്

J D Vance
J D VanceA P

3. തലക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണമായി, ശരീരത്തിലുടനീളം മുറിവുകള്‍; ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Sreenanda
Sreenandafile

കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദര്‍ശനം ഉണ്ടാകും. 10.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവര്‍മഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിക്കുക.

4. കത്തിക്കയറി സൂര്യവംശിയും ജുറേലും, ജൈത്രയാത്ര തുടര്‍ന്ന് രാജസ്ഥാന്‍; ബംഗളൂരുവിനെ ആറുവിക്കറ്റിന് തോൽപ്പിച്ചു

Dhruv Jurel
അർധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേലിന്റെ ആഹ്ലാദ പ്രകടനംANI

വൈഭവ് സൂര്യവംശിയും ധ്രുവ് ജുറേലും കത്തിക്കയറിയ മത്സരത്തില്‍ ജൈത്രയാത്ര തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ബംഗളൂരുവിനെതിരായ മത്സരത്തില്‍ രണ്ട് ഓവര്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചത്. ബംഗളൂരു മുന്നോട്ടുവെച്ച 202 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അനായാസം മറികടക്കുന്നതാണ് കണ്ടത്. 26 പന്തില്‍ 78 റണ്‍സ് അടിച്ച സൂര്യവംശിയും പുറത്താകാതെ 43 പന്തില്‍ 81 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച ജുറേലുമാണ് വിജയശില്‍പ്പികള്‍. തുടക്കത്തില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ടെങ്കിലും അതൊന്നും തങ്ങളുടെ കരുത്തിനെ ബാധിക്കില്ല എന്ന തരത്തിലായിരുന്നു രാജസ്ഥാന്റെ തുടര്‍ന്നുള്ള പ്രകടനം.

5. പകല്‍ റെക്കോര്‍ഡ് ചൂട്; വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

scorching heat during the day
scorching heat during the dayഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com