തെന്‍മലയില്‍ പൊലീസുകാര്‍ക്ക് നേരെ ചാരായവാറ്റ് സംഘത്തിന്റെ ആക്രമണം; എസ്‌ഐ ഉള്‍പ്പെട മൂന്നുപേര്‍ക്ക് പരിക്ക്

തെന്മല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ചാരായ വാറ്റ് സംഘം ആക്രമിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


കൊല്ലം: തെന്മല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ചാരായ വാറ്റ് സംഘം ആക്രമിച്ചു. എസ്‌ഐ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. റെയിഡിന് എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണ ശേഷം ഓടി രക്ഷപ്പെട്ട അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

തെന്‍മല ഒറ്റക്കലിന് സമീപത്ത് വെച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം. കുരുമുളക് പൊടി വിതറിയ ശേഷം തടിക്കഷ്ണം കൊണ്ട് സിഐ ഉള്‍പ്പടെയുള്ളവരെ മര്‍ദിക്കുകയിരുന്നു. ആക്രമണത്തില്‍ എസ്‌ഐ ഷാലുവിന് സാരമായി പരുക്കേറ്റു. ഉദ്യോഗസ്ഥര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. വ്യാജവാറ്റ് സംഘത്തിലെ ഒരാളെ  പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കായി വനമേഖലയില്‍ ഉള്‍പ്പടെ തിരച്ചില്‍ ശക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com