വീണാ ജോര്‍ജിനെതിരായ ആക്രമണം; അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍; കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കോടിയേരിയിലെ പാറാല്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. തീയിട്ടത് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
veena george
veena george
Updated on
1 min read

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസില്‍ പിടിയിലായ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇന്നലെ രാത്രി കോടിയേരിയിലെ പാറാല്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. തീയിട്ടത് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

veena george
വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവര്‍ത്തകരെ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിന് മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചതുള്‍പ്പെടെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.

veena george
ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍, സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം

കണ്ണൂരില്‍ വിവിധ വികസന പദ്ധതി കളുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ആരോഗ്യമന്ത്രി. കല്യാട് അന്താരാഷ് ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം ഉള്‍പ്പെടെയുള്ള ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്ത് വന്ദേഭാരത് എക്‌സ്പ്രസില്‍ മടങ്ങാനായി ബുധന്‍ പകല്‍ 3.15 ന് കണ്ണൂര്‍ റെയില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരിലുണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോ മിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസമായാണ് കാണാനാകുക. അനുയായികളെ കയറൂരിവിട്ട് ക്രമസ മാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തിന് തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് രാഷ്ട്രീ യത്തെ മലിമസമാക്കുന്ന ശൈലിയുടെ പ്രതിഫലനമാണ് കെഎസ് യു അക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് -മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Summary

Attack against Veena George: Five KSU activists remanded; Congress office set on fire.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com