ബിവറേജസിൽ കത്തിക്കുത്ത്, അക്രമം ലോഡ് ഇറക്കുന്നതിനിടെ; പ്രതി പിടിയിൽ

മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്
ബെവ്കോ ഔട്ട്ലെറ്റ്, ടിവി ദൃശ്യം
ബെവ്കോ ഔട്ട്ലെറ്റ്, ടിവി ദൃശ്യം
Updated on: 
1 min read

കൊച്ചി: പെരുമ്പാവൂരിലെ ബിവറേജസ് ഓട്ട്ലെറ്റിൽ കത്തിക്കുത്ത്. ഇന്ന് വൈകിട്ട് ലോറിയില്‍നിന്ന് മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ബിവറേജ് ഓട്ട്ലെറ്റിൽ മദ്യത്തിന്‍റെ ലോഡ് ഇറക്കി കൊണ്ടിരിക്കുകയായിരുന്ന യൂണിയൻ തൊഴിലാളിയായ സുനീറിനെ ഷിയാസി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER