വഴിത്തര്‍ക്കം; ബന്ധുവിനെ വിളിച്ചുവരുത്തി തലയ്ക്ക് വെട്ടി, പ്രതി പിടിയില്‍

കൊട്ടിയത്ത് വഴിത്തര്‍ക്കം നിലവിലുള്ള സ്ഥലത്തേക്ക് ബന്ധുവിനെ വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
ദേവരാജന്‍
ദേവരാജന്‍
Updated on
1 min read


കൊല്ലം:കൊട്ടിയത്ത് വഴിത്തര്‍ക്കം നിലവിലുള്ള സ്ഥലത്തേക്ക് ബന്ധുവിനെ വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. നെടുമ്പന കളയ്ക്കല്‍ സിന്‍ഷ നിവാസില്‍ ദേവരാജന്‍ (51) ആണ് അറസ്റ്റിലായത്. ബന്ധുവായ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ദേവരാജനും ചന്ദ്രശേഖരനും തമ്മില്‍ ദീര്‍ഘകാലമായി വഴിത്തര്‍ക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച ദേവരാജന്‍, ചന്ദ്രശേഖരനെ തര്‍ക്ക സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് തലയില്‍ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.  നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com