ഒരു കോടിയോളം വില; പണയം വച്ച ഒരു കിലോ സ്വർണം അടിച്ചുമാറ്റി മുങ്ങാൻ ശ്രമം; മാനേജർ പിടിയിൽ (വിഡിയോ)

വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് സ്ഥാപനത്തിലെ മാനേജരാണ് അറസ്റ്റിലായത്
Manager arrested
ദീപു (Attempt to steal one kg of gold)
Updated on
1 min read

തൃശൂർ: തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്നു 96,09,963 ലക്ഷം വില വരുന്ന പണയ സ്വർണം ഉരുപ്പടികൾ മോഷ്ടിച്ച സംഭവത്തിൽ സ്ഥാപനത്തിലെ മാനേജർ പിടിയിൽ. കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു (34) വാണ് അറസ്റ്റിലായത്.

1055 ഗ്രാം 460 മില്ലി ഗ്രാം തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ദീപുപിടിയിലായത്. മോഷ്ടിച്ച സ്വർണത്തിൽ കുറച്ച് പ്രതി പണയം വെച്ച ചാവക്കാടുള്ള സ്ഥാപനത്തിൽ നിന്ന് വീണ്ടെടുത്തു. പ്രതി കൂടുതൽ സ്ഥലങ്ങളിൽ മോഷണ സ്വർണം പണയം വച്ചതായി വ്യക്തമായിട്ടുണ്ട്.

Manager arrested
​ഗവർണറുടെ നിർദ്ദേശം; ആരും തടയില്ലെന്ന് ഉറപ്പ്; മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരള വിസി

വ്യാഴാഴ്ച രാവിലെ സ്ഥാപനത്തിൽ സർപ്രൈസ് ഗോൾഡ് ഓഡിറ്റിങ്ങിനായി ജീവനക്കാർ വന്നപ്പോൾ ദീപു ലോക്കർ തുറന്ന് ഗോൾഡ് ഓഡിറ്റിങിനായി പണയ സ്വർണ ഉരുപ്പടികൾ എടുത്തു നൽകിയ ശേഷം ബാഗുമെടുത്ത് സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഒഡിറ്റിഗിൽ സ്വർണം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ തൃശൂർ ഏരിയാ സെയിൽസ് മാനേജർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Manager arrested
റെഡ് അലര്‍ട്ട്; നാളെ കാസര്‍കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Summary

Attempt to steal one kg of gold: Manager was arrested by a team led by Thrissur Rural District Police Chief B Krishnakumar. Deepu was arrested from Thrissur railway station.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com