അക്ഷരയുടെ മരണം കണ്ണ് തുറപ്പിച്ചു; ഇന്‍ഫോപാര്‍ക്കിലേക്ക് സുരക്ഷിത നടപ്പാതയൊരുക്കാന്‍ അധികൃതര്‍

വാഹനങ്ങളുടെ മത്സരയോട്ടം കണ്ടാല്‍ 6238100100 നമ്പറില്‍ അറിയിക്കാം
Akshara
Akshara
Updated on: 
1 min read

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കായി സുരക്ഷിത നടപ്പാതയൊരുക്കാന്‍ തീരുമാനം. പൊതുമരാമത്ത് വകുപ്പിനാണ് ചുമതല. എംഎല്‍എ ഉമാ തോമസിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് ധാരണയായത്. അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ റോഡുകളുടെ ശോചനീയാവസ്ഥയും കാരണമായെന്ന വിലയിരുത്തലിലാണ് അടിയന്തിര യോഗം ചേര്‍ന്നത്.

Akshara
കെഎസ്ആര്‍ടിസി ബസിടിച്ച് യുവതി മരിച്ചു; അപകടം അനുജനെ ട്യൂഷന് കൊണ്ടാക്കി മടങ്ങുമ്പോള്‍

ആഗോള ഐടി ഭൂപടത്തില്‍ ഇടംപിടിച്ച കേരളത്തിന്റെ ടെക് ഹബാണ് ഇന്‍ഫോപാര്‍ക്ക്. ഇവിടേയ്ക്കുള്ള റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് യോഗം വിലയിരുത്തി. എഐജി ജംഗ്ഷന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള റോഡ് വണ്‍വേ ആക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. ഇന്‍ഫോപാര്‍ക്ക് റോഡിലെ നടപ്പാതയുടെ വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം കെബിപിഎസ്, കളക്ട്രേറ്റ് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഏറ്റെടുത്ത് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റുമതിലുകള്‍ നഗരസഭ നിര്‍മ്മിച്ച് നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Akshara
അസ്തിവാരക്കുഴിയിലെ വെള്ളത്തില്‍ വീണ് അഞ്ച് വയസുകാരി മരിച്ചു

റോഡുകളുടെ വശങ്ങളില്‍ അപകടകരമായി നിലകൊള്ളുന്ന തൂണുകളും തൂങ്ങിക്കിടക്കുന്ന കേബിളുകളും എത്രയും പെട്ടെന്ന് നീക്കം ചെയ്യും. കളക്ട്രേറ്റിന് ചുറ്റുമുള്ള റോഡുകള്‍ വണ്‍വേ സംവിധാനത്തിലേയ്ക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളുടെ മത്സരയോട്ടം ശ്രദ്ധയില്‍ പെട്ടാല്‍ കൊച്ചി സിറ്റി ട്രാഫിക് പോലീസിന്റെ 6238100100 എന്ന നമ്പറില്‍ പരാതി അറിയിക്കാം.

നവംബര്‍ നാലിനാണ് ഇന്‍ഫോപാര്‍ക്ക് റോഡില്‍ ഉണ്ടായ അപകടത്തില്‍ അക്ഷര മരണപ്പെടുന്നത്. കുഴിക്കാട്ടുമൂലയിലെ റോഡില്‍ അമിത വേഗതയില്‍ വന്ന ബസ്സിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങിയാണ് മരണം. റോഡിന് വീതിയില്ലാത്തതും നടപ്പാതയില്ലാത്തതും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Summary

Authorities to prepare a safe walkway to Infopark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

akshara varun
Kerala High Court
Akshara
Mundamveli flat complex
X

FOLLOW US

ON GOOGLE DISCOVER