ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം, ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, യുവതീപ്രവേശന വിലക്ക് തുടരണം; തന്ത്രി സുപ്രീംകോടതിയില്‍

ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ വ്യക്തമായതെന്ന് തന്ത്രി
Sabarimala
sabarimalafile
Updated on
1 min read

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ വ്യക്തമായതെന്ന് തന്ത്രി. ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശമായി കണ്ട് ഇത് അംഗീകരിക്കണമെന്നും സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ തന്ത്രി കണ്ഠരര് രാജീവര് പറയുന്നു.

ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒന്‍പതംഗ ബെഞ്ച് മുന്‍പാകെയാണ് തന്ത്രി തന്റെ വാദം എഴുതി നല്‍കിയത്. ശബരിമലയുമായി ബന്ധപ്പെട്ട ആചാരപരമായ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത് തന്ത്രിയാണ്. ചില കാര്യങ്ങളില്‍ തന്ത്രിക്കും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോഴാണ് ദേവപ്രശ്‌നം നടത്തുന്നത്. ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത്. ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത് ദൈവികമായ നിര്‍ദേശമായി കണക്കാക്കി നടപ്പിലാക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു.

Sabarimala
സ്ഥാനാര്‍ഥിയായി എത്തിയത് എംഎല്‍എ തന്നെ; 'മതിയായി ഈ എംഎല്‍എ' എന്ന ബോര്‍ഡ് എടുത്തുമാറ്റി ബിജെപി

ഇതിന് പുറമേ കേരളത്തിലെ പൊതുസമൂഹവും യുവതീപ്രവേശന വിലക്ക് അംഗീകരിച്ചിട്ടുണ്ടെന്നും തന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഈ നിയന്ത്രണം കേരളത്തിലെ ഭക്തരായ സ്ത്രീസമൂഹവും പൂര്‍ണ മനസോടുകൂടി അംഗീകരിച്ചിട്ടുണ്ട്. യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു.

Sabarimala
സിപിഎം വനിതാ നേതാവ് ബിജെപിയില്‍; വര്‍ക്കലയില്‍ സ്ഥാനാര്‍ഥിയാകും
Summary

Ban on entry of young women in sabarimala should continue; Thantri in Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com