ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി, ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബിജെപി: കെ സുരേന്ദ്രന്‍

'ആദ്യം പറിച്ചുമാറ്റേണ്ടത് പിണറായിയിലെ പാറപ്പുറത്തെ കളയാണ്'
k surendran
കെ സുരേന്ദ്രൻ സംസാരിക്കുന്നു ഫെയ്സ്ബുക്ക്
Updated on
2 min read

തിരുവനന്തപുരം: ബിജെപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി. ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവുമായിരിക്കുമെന്ന് കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന വിശാല നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാരിനെയും കമ്യൂണിസ്റ്റ് മാടമ്പിത്തരത്തെയും കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും യോഗത്തില്‍ സംബന്ധിച്ചു.

കഴിഞ്ഞ ഏഴുപതിറ്റാണ്ടു കാലത്തെ കേരള രാഷ്ട്രീയത്തിന്റെ പ്രയാണത്തില്‍ വഴിത്തിരിവ് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ഉണ്ടായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഇതുവരെ എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് ആണ് വിജയിച്ചു വന്നിരുന്നത്. എന്നാല്‍ കേരളത്തില്‍ ഇവരെ കൂടാതെ മൂന്നാമതൊരു മുന്നണിയെ കൂടി കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇരു മുന്നണികളേയും പിന്തള്ളിയുള്ള അത്യുജ്ജ്വല വിജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതു കേരളമാണ്. ഒരു മണ്ഡലത്തിലും ബിജെപി ഒന്നാം സ്ഥാനത്തു പോയിട്ട് രണ്ടാം സ്ഥാനത്തു പോലും എത്തില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറഞ്ഞിരുന്നത്. കോണ്‍ഗ്രസും ഇതാവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നു. ഇത് കേരളമാണ്. ബിജെപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി. ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവുമായിരിക്കും. കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി ഒരിടത്തും ജയിക്കില്ലെന്ന് പറഞ്ഞ സിപിഎമ്മിനും, ബിജെപിക്കും പാര്‍ലമെന്റില്‍ ഒരു സീറ്റാണ്. ഇതു പറഞ്ഞ സിപിഎമ്മിന്റെ വോട്ട് ഷെയറും ബിജെപിയുടെ വോട്ട് ഷെയറും രണ്ടോ മൂന്നോ വിരലുകളില്‍ എണ്ണാവുന്ന അത്ര ശതമാനമേയുള്ളൂ. ബിജെപി കേരളത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച് മുന്നോട്ടു വരികയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അമിതമായി ആഹ്ലാദിക്കാനുള്ള സമയമല്ല. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള വികാരമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. പിണറായി വിജയന്റെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍, കൊലപാതക രാഷ്ട്രീയവും അഴിമതിയും അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ബിജെപിയോടാണ് ആവശ്യപ്പെടുന്നത്.

പിണറായി വിജയന്‍ സര്‍ക്കാരിനെയും കമ്യൂണിസ്റ്റ് മാടമ്പിത്തരവും കേരളത്തിന്റെ മണ്ണില്‍ നിന്നും കെട്ടുകെട്ടിച്ച് ദേശീയതയുടെ ഗംഗാപ്രവാഹം കേരളത്തില്‍ ഒഴുക്കാനുള്ള ഭഗീരഥ ദൗത്യമാണ് കേരളത്തിലെ വോട്ടര്‍മാര്‍ ബിജെപിക്ക് നല്‍കിയിട്ടുള്ളത്. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയ്ക്ക് കോട്ടം തട്ടുമ്പോള്‍, വെല്ലുവിളി ഉയര്‍ത്തുന്നത് അവരുടെ സ്വഭാവമാണ്. ഭൂരിപക്ഷ സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളാണെന്ന് കണ്ട സിപിഎം നേതാക്കള്‍ അവരെ ഭീഷണിപ്പെടുത്തി വരുതിക്ക് വരുത്താനാണ് ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വി സ്വയംകൃതാനര്‍ത്ഥമാണെന്ന് പിണറായി വിജയനും എംവി ഗോവിന്ദനുമൊക്കെ മനസ്സിലാക്കണം. മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. നേതാക്കന്മാരുടെ തെറ്റുകള്‍ തിരുത്തണം. ആലപ്പുഴയിലെ കളകളെല്ലാം പറിച്ചു മാറ്റുമെന്ന് ഇന്നലെ ഒരു നേതാവ് പറഞ്ഞു. ആദ്യം പറിച്ചുമാറ്റേണ്ടത് പിണറായിയിലെ പാറപ്പുറത്തെ കളയാണ്. ആ ഇത്തിള്‍ക്കണ്ണിയെയാണ്. നാട്ടിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും കുടുംബവാഴ്ചയും തീവെട്ടിക്കൊള്ളയുമാണ് സിപിഎമ്മിന്റെ പതനത്തിന് ആക്കം കൂട്ടിയത്. ആ കള പറിക്കാനുള്ള ധൈര്യം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കുണ്ടോയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.

k surendran
യൂണിഫോം പോര, ഇളവ് കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്കു മാത്രമെന്ന് ബസ്സുടമകള്‍

സിന്‍ഡിക്കേറ്റ് കുടുംബവാഴ്ചയാണ് കേരളത്തില്‍ നടക്കുന്നത്. പിഎസ് സി കോഴ ആരോപണത്തില്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്ന ആള്‍ക്കെതിരെയാണ് ആക്ഷേപം വന്നിട്ടുള്ളത്. ജി സുധാകരനെ അടുത്തയാഴ്ച പുറത്താക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. തെറ്റു ചൂണ്ടിക്കാട്ടുന്നവരെയാണ് പുറത്താക്കുന്നതെങ്കില്‍, ഇത്തരം അനീതിക്കെതിരെ പോരാടി രക്തസാക്ഷികളാകേണ്ടി വരുന്നവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് കേരളത്തിന്റെ സാമൂഹ്യമനസാക്ഷിയോടൊപ്പം നിര്‍ത്താന്‍ കഴിയുന്ന ഒരു മുന്നണി കേരളത്തില്‍ ഉണ്ടെന്ന് പിണറായി വിജയനും കൂട്ടരും ഓര്‍ക്കുന്നത് നല്ലതാണെന്ന് കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com