

ന്യൂഡല്‍ഹി : പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന് ഒരു നഷ്ടവുമുണ്ടാകില്ല. കേരളത്തിലെ വികസനത്തില്‍ ഒരു വീഴ്ചയോ, വേഗതക്കുറവോ ഉണ്ടാകാന്‍ പാടില്ലെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്ര തീരുമാനം കാണിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
റെയില്‍വേയുമായി ബന്ധപ്പെട്ട് പി കെ കൃഷ്ണദാസ് വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ റെയില്‍വേ വികസനത്തില്‍ കേന്ദ്രമന്ത്രിയ്‌ക്കൊപ്പം ഇരുന്ന് മൂന്നു വര്‍ഷത്തെ ബ്ലൂ പ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. അത് വളരെ നന്നായിട്ട് മുന്നോട്ടു പോകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാംഗ്ലൂര്‍ ഇപ്പോള്‍ മൂന്നു ഡിവിഷന്റെ ഭാഗമാണ്. റെയില്‍വേ നാഷണല്‍ ഓര്‍ഗനൈസേഷനാണ്. അവരൊരു അഡ്മിനിസ്‌ട്രേറ്റീവ് റീ ഓര്‍ഗനൈസേഷന്‍ നടത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ഇതിന്റെ ഭാഗമായി മാംഗ്ലൂര്‍ മൈസൂരുവിന്റെ ഭാഗമാക്കുന്നു. ഇതില്‍ എന്താണ് പ്രശ്‌നമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. വിഡി സതീശനും കെ സി വേണുഗോപാലിനും ഇതില്‍ എന്തു പ്രശ്‌നമാണുള്ളത്?. ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരു വിവാദം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നൂറു ദിവസം തികഞ്ഞ യുഡിഎഫ് സര്‍ക്കാരിന് ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ട് പാലക്കാട് ഡിവിഷന്‍ ഒരു വിഷയമാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates