ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് കോണ്‍ഗ്രസില്‍ : പിണറായി വിജയന്‍ 

ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ അയക്കണോ എന്ന്  യുഡിഎഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍ പ്രസംഗിക്കുന്നു
പിണറായി വിജയന്‍ പ്രസംഗിക്കുന്നു
Updated on: 
1 min read

കണ്ണൂര്‍ : ബിജെപിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനക്ക് പ്രതികരണമായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്ക് 35 സീറ്റു കിട്ടിയാല്‍ മതി. തങ്ങള്‍ ഭരണത്തില്‍ വരുമെന്നാണ് ഒരു ബിജെപി നേതാവ് പറയുന്നത്. 

71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് കിട്ടിയാല്‍ എങ്ങനെ ഭരിക്കും ?. അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം. തങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ട് എന്നാണ് ബിജെപി ചിന്തിക്കുന്നത്. ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ നിയമസഭയിലേക്ക് അയക്കണോ എന്ന് കേരളത്തില്‍ യുഡിഎഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ തന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തങ്ങള്‍ വഞ്ചിതരായിക്കൂടാ എന്നാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ ആലോചിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. 35 സീറ്റ് ലഭിച്ചാല്‍ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്താണ് സംശയമെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com