ബിഎൽഎം തട്ടിപ്പ്: പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു

തട്ടിപ്പിന് ഉപയോ​ഗിച്ചത് 320 ബാങ്ക് അക്കൗണ്ടുകളെന്ന് ഇഡി സൂചിപ്പിച്ചു
BLM Fraud Case
പ്രേംകുമാർ, ബിഎൽഎം
Edited By:
Updated on: 
1 min read

കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ബിഎൽഎം ചെയർമാൻ പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുകൾ ഇഡി മരവിപ്പിച്ചു. നിക്ഷേപകരുടെ പണം പ്രേംകുമാർ വകമാറ്റി സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയതായാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.

BLM Fraud Case
ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

തട്ടിപ്പിന് ഉപയോ​ഗിച്ചത് 320 ബാങ്ക് അക്കൗണ്ടുകളെന്ന് ഇഡി സൂചിപ്പിച്ചു. ബിഎൽഎം തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. വക മാറ്റിയ പണം ഉപയോ​ഗിച്ച് സ്വത്ത് സമ്പാദിച്ചു. ആഡംബര വാഹനങ്ങൾ, സ്വർണാഭരണങ്ങൾ, ഓഹരികൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നു. റോൾസ് റോയ്‌സ്, പോർഷെ അടക്കം 7 കോടി രൂപയോളം മൂല്യമുള്ള 8 ആഡംബര കാറുകൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

9.6 കോടി രൂപ മൂല്യം വരുന്ന 7,400 ഗ്രാം സ്വർണം, 80 കോടി വില വരുന്ന ഓഹരികൾ, 5 കോടിയുടെ സ്ഥാവര സ്വത്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 1 കോടി 86 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസും മരവിപ്പിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് ഇഡി നടപടി സ്വീകരിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ വ്യാപ്തി 25,000 കോടി രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. സൊസൈറ്റിയുടെ അഞ്ഞൂറിലധികം അക്കൗണ്ടുകൾ വഴിയാണ് വൻതോതിലുള്ള ഈ പണമിടപാടുകൾ നടത്തിയിരിക്കുന്നത് എന്നാണ് വിവരം.

BLM Fraud Case
ആറു സംസ്ഥാനങ്ങളിൽ കൂടി SSR നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്; അന്തിമ പട്ടിക ജനുവരി 21 ന്
BLM Fraud Case
കുട്ടനാട് സിപിഎമ്മില്‍ ഭിന്നത രൂക്ഷം; കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു, കടുത്ത നടപടിയുമായി നേതൃത്വം
Summary

BLM Scam: ED freezes Premkumar's assets worth ₹103 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER