തിരുവനന്തപുരത്ത് മാസം തികയാതെ പിറന്ന കുഞ്ഞിന്റെ മൃതദേഹം ബാഗില്‍; അന്വേഷണം

മാസം തികയാതെ പിറന്ന കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Body of premature baby found in bag in Thiruvananthapuram
Body of premature baby found in bag in Thiruvananthapuramfile
Updated on
1 min read

തിരുവനന്തപുരം: മാസം തികയാതെ പിറന്ന കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. സുരക്ഷാ ജീവനക്കാരാരാണ് മൃതദേഹം കണ്ടത്.

രാവിലെയാണ് സംഭവം. മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ദുരൂഹ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ തുറന്നു നോക്കുകയായിരുന്നു.

Body of premature baby found in bag in Thiruvananthapuram
'75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം; പിണറായിക്ക് വയസ്സായില്ലേ?'

ആശുപത്രിയില്‍ ചികിത്സ തേടി വന്നവരുടെ കുഞ്ഞാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാരണം ചികിത്സയ്ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഈ പ്രദേശത്ത് കടന്നുവരുന്നത് പ്രയാസമാണ്. നിലവില്‍ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Body of premature baby found in bag in Thiruvananthapuram
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവന്‍ കണ്ടെത്തി, ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും
Summary

Body of premature baby found in bag in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com