അമൃതാനന്ദമയി ദേവിയുടെ ലേഖന സമാഹാരം 'അമ്മ സ്പീക്‌സ്' പ്രകാശനം ചെയ്തു

'സണ്‍ഡേ മാഗസിനില്‍' അമൃതാനന്ദമയി ദേവി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം
Mata Amritanandamayi Devi releasing 'Amma Speaks', a compilation of her articles published in The New Indian Express daily
അമൃതപുരിയില്‍ നടന്ന ചടങ്ങില്‍, 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തില്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനങ്ങളുടെ സമാഹാരമായ 'അമ്മ സ്പീക്‌സ്' (Amma Speaks) മാതാ അമൃതാനന്ദമയി ദേവി പ്രകാശനം ചെയ്യുന്നു. ചടങ്ങില്‍ 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' സിഎംഡി മനോജ് കുമാര്‍ സോന്താലിയ, സിഇഒ & ഡയറക്ടര്‍ ലക്ഷ്മി മേനോന്‍, കേരള ജനറല്‍ മാനേജറും സ്‌പെഷല്‍ പബ്ലിക്കേഷന്‍സ് ദേശീയ മേധാവിയുമായ വിഷ്ണു കുമാര്‍ പി, സ്വാമി അമൃതസ്വരൂപാനന്ദ പുരി എന്നിവര്‍ സമീപംPhoto | Express
Updated on: 
1 min read

കൊല്ലം:അമൃതപുരിയില്‍ നടക്കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷ ചടങ്ങില്‍ 'അമ്മ സ്പീക്‌സ്' (Amma Speaks) എന്ന പുസ്തകം പ്രകാശനം ചെയ്തു. 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'ന്റെ 'സണ്‍ഡേ മാഗസിനില്‍' അമൃതാനന്ദമയി ദേവി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ശനിയാഴ്ച അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ അമൃതാനന്ദമയി ദേവിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാര്‍ സൊന്താലിയ, സി.ഇ.ഒ ലക്ഷ്മി മേനോന്‍, ജനറല്‍ മാനേജരും സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍സ് തലവനുമായ പി വിഷ്ണുകുമാര്‍, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത 'വിശ്വസേവാ ദിന' ആഘോഷങ്ങളോടെയാണ് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരാണ് അമൃതപുരിയില്‍ എത്തിച്ചേര്‍ന്നത്.

ഈ വര്‍ഷത്തെ അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മാനിച്ചു. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയിലെയും ഫരീദാബാദിലെയും അമൃത ആശുപത്രികള്‍ വഴി 1,000 നിര്‍ധന രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന 20 കോടി രൂപയുടെ ആരോഗ്യപരിപാലന പദ്ധതിക്ക് ചടങ്ങില്‍ തുടക്കമായി. പ്രളയബാധിതമായ അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠത്തിന്റെ വകയായി 2 കോടി രൂപ അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി.

Mata Amritanandamayi Devi releasing 'Amma Speaks', a compilation of her articles published in The New Indian Express daily
മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം
Summary

Book titled ‘AMMA SPEAKS’ Launched at birthday celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

amit shah at amritapuri
mata amritanandamayi devi
Devi Awards
The Onam special edition of Samakalika Malayalam has been released
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com