ബജറ്റ് തയാറാക്കുന്ന തിരക്കില്‍, മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാന്‍ കഴിയില്ല; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുന്നത്.
CM VD Satheesan
മുഖ്യമന്ത്രി വി ഡി സതീശന്‍
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക്. ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

CM VD Satheesan
'ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; സമയ തര്‍ക്കത്തില്‍ സ്വകാര്യബസുകള്‍ക്ക് എംവിഡി മുന്നറിയിപ്പ്

'നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് തയാറാക്കുന്നതിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു' -അറിയിപ്പില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുന്നത്. സദ്ഭരണം, സഹാനുഭൂതി എന്നതാണ് ബജറ്റിന്റെ പ്രമേയം. അന്താരാഷ്ട്ര വികസനകാഴ്ചപ്പാട് പ്രതിഫലിക്കുന്നതാവും ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ദിരാ ഗാരന്റി' നടപ്പാക്കാനുള്ള വകയിരുത്തല്‍ ബജറ്റിലുണ്ടാവും.

Summary

Budget preparation, Chief minister vd satheesan unavailable for direct meetings until Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com