ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍; വയോധികയെ വീടിനുള്ളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയോധികയെ വീടിനുള്ളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം
Updated on
1 min read


ചെങ്ങന്നൂര്‍: വയോധികയെ വീടിനുള്ളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതില്‍ രാജു വില്ലയില്‍ പരേതനായ രാജു വര്‍ഗീസിന്റെ ഭാര്യ ആലീസ് (68) ആണ് മരിച്ചത്. 

ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ശുചിമുറിയ്ക്കുള്ളില്‍ ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

മകള്‍ ജീന ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടാകതെ വന്നതോടെ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com