ബസ് ചാർജ് വർധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ​ഗതാ​ഗത മന്ത്രിയുടെ ചർച്ച ഡിസംബർ ഒൻപതിന് 

ബസ് ചാർജ് വർധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ​ഗതാ​ഗത മന്ത്രിയുടെ ചർച്ച ഡിസംബർ ഒൻപതിന് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ബസ് ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ ഒൻപതിന്  ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഒൻപതിന് വൈകീട്ട് നാലിന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലാണ് ചർച്ച. 

ഇന്ധന വില വർധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സംഘടനകളുമായും ചർച്ച നടത്തി. 

ഇക്കാര്യത്തിൽ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com