പല കെപിസിസി നേതാക്കളുടെ കഥകളും രാഹുലിന്റെ കയ്യിലുണ്ട്, നടപടി സസ്‌പെന്‍ഷനിലൊതുക്കിയത് ബ്ലാക്ക് മെയ്‌ലിങ് ഭയന്നെന്ന് ബിജെപി

എംഎല്‍എ എന്ന നിലയില്‍ പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കാന്‍ അനുവദിക്കില്ല
C Krishnakumar
സി കൃഷ്ണകുമാര്‍ ( C Krishnakumar )ഫെയ്സ്ബുക്ക്
Updated on
1 min read

പാലക്കാട്: കെപിസിസിയിലെ നേതാക്കള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭയമാണെന്നും, ബ്ലാക്ക് മെയ്‌ലിങ് നടത്തുമെന്ന് പേടിച്ചാണ് നടപടി സസ്‌പെന്‍ഷനിലൊതുക്കിയതെന്നും ബിജെപി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസിന്റെ പല നേതാക്കളും എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും കടുത്ത നിലപാടില്‍ മാറ്റവും മയപ്പെടുത്തലുകളും ഉണ്ടാകുന്നു. ഇതിനു പിന്നില്‍ രാഹുലിന്റെ ബ്ലാക്ക് മെയ്‌ലിങ് ആണെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആരോപിച്ചു.

C Krishnakumar
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കില്ല; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി കോണ്‍ഗ്രസ്

പല കെപിസിസി നേതാക്കളുടേയും പല കഥകളും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കയ്യിലുണ്ട്. ആ കഥകള്‍ പുറത്തു വിടുമെന്ന ഭീഷണിക്കുമുന്നില്‍ കെപിസിസിയുടെ നേതാക്കന്മാര്‍ വഴങ്ങിയിരിക്കുകയാണ്. രണ്ടാമതായി കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നത് ഉപതെരഞ്ഞെടുപ്പ് പേടിയാണ്. ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ്, രാജി ആവശ്യപ്പെടാതിരിക്കാന്‍ കാരണമായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കേരളത്തിലെയും പാലക്കാട്ടെയും വോട്ടര്‍മാരോട് ഇത്രയേറെ സ്‌നേഹമുണ്ടെങ്കില്‍ എന്തുകൊണ്ട് ഷാഫി പറമ്പിലിനെ രാജിവെപ്പിച്ച് വടകരയില്‍ കൊണ്ടുപോയി മത്സരിപ്പിച്ചു ?. അന്നും ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നല്ലോ ?. അതുമല്ല, ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ പാലക്കാട് കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ ഉണ്ടായിരുന്നല്ലോ. അവരെ എന്തുകൊണ്ട് മത്സരിപ്പിച്ചില്ല ?. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചേ മതിയാകൂ എന്ന നിലപാടില്‍ ബിജെപി ഉറച്ചു നില്‍ക്കുന്നു. രാഹുല്‍ രാജിവെക്കുക എന്നതിന് അപ്പുറത്തേക്കുള്ള ഒരു കോംപ്രമൈസിനും ബിജെപി തയ്യാറല്ല.

C Krishnakumar
പറഞ്ഞു പറഞ്ഞ് ഇനി ഞങ്ങളെ പ്രതിയാക്കുമോ?; കോണ്‍ഗ്രസിന്റെ ജീര്‍ണ മുഖം ജനങ്ങള്‍ക്ക് ബോധ്യമായി: എം വി ഗോവിന്ദന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേ മതിയാകൂ. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്. പാലക്കാട് മണ്ഡലത്തിലെ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവെക്കുന്നതു വരെ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കും. എംഎല്‍എ എന്ന നിലയില്‍ പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടികളിലും രാഹുല്‍ മാങ്കൂട്ടത്തിലിന് പങ്കെടുക്കാന്‍, ആ പരിസരത്തെത്താന്‍ പോലും ബിജെപി അനുവദിക്കില്ല. കെപിസിസി എന്തു സംരക്ഷണം നല്‍കിയാലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടുകാര്‍ക്ക് വേണ്ടെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

Summary

BJP leader C Krishnakumar alleges that KPCC leaders are afraid of Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com