നേതാക്കള്‍ക്കൊപ്പം പത്രികയുമായി എത്തി; വോട്ടര്‍ പട്ടികയില്‍ പേരില്ല!; നിരാശയോടെ സിപിഎം സ്ഥാനാര്‍ഥി മടങ്ങി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ശില്‍പ ദാസ്‌.
shilpadas
ശില്‍പ ദാസ്‌
Updated on
1 min read

പാലക്കാട്: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയ സ്ഥാനാര്‍ഥി വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടതോടെ പത്രിക നല്‍കാനാവാതെ മടങ്ങി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശില്‍പ ദാസിനാണ് പത്രിക നല്‍കാനാവാതെ മടങ്ങേണ്ടിവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ശില്‍പ ദാസ്‌.

shilpadas
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന

ഇന്ന് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ വരണാധികാരിക്ക് മുന്നില്‍ എത്തിയപ്പോഴാണ് സ്ഥാനാര്‍ഥി വോട്ടറല്ലെന്ന് സിപിഎമ്മും സ്ഥാനാര്‍ഥിയും അറിയുന്നത്. ഇതോടെ പത്രിക സമര്‍പ്പണം നടത്താനാവാതെ നിരാശരായി മടങ്ങി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കൊച്ചിന്‍ എയര്‍പോര്‍ട്ട് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ച് എത്തിയതായിരുന്നു ഈ 23 കാരി. പ്രചരണത്തിനായി വീടുകയറുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകളിലൂടെ തരംഗം തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മോ സ്ഥാനാര്‍ഥിയോ വോട്ടര്‍ പട്ടികയില്‍ പേരുണ്ട് എന്ന് ഉറപ്പാക്കുന്നത് മറന്നതാണ് വിനയായത്.

shilpadas
സംസ്ഥാനത്ത് ഇന്ന് വ്യാപകമഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പില്‍ മാറ്റം

കരട് വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരുണ്ടായിരുന്നെന്നും അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ആന്തൂരില്‍ സിപിഎം സ്ഥാനാര്‍ഥിയെ മാറ്റിയതില്‍ പ്രാദേശിക ഘടകത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് പാലക്കാടും സ്ഥാനാര്‍ഥിക്ക് വോട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. ആന്തൂര്‍ നഗരസഭയിലെ ബക്കളം ഡിവിഷനിലേക്കുള്ള ജബ്ബാര്‍ ഇബ്രാഹിമിനെയാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മാറ്റിയത്.

Summary

Candidate couldn't file nomination; name missing from voter list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com