

കൊച്ചി: ആലുവ നഗര മധ്യത്തിൽ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് ചെടിയും! ആലുവ- പെരുമ്പാവൂർ റോഡിൽ വർഷങ്ങൾക്കു മുൻപ് പ്രവർത്തനം നിർത്തിയ സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയുടെ വളപ്പിലാണ് ആറടി ഉയരമുള്ള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
സമീപ കാലത്താണ് ഇവിടെ കാടു വെട്ടിത്തെളിച്ചു പച്ചക്കറി കൃഷി ആരംഭിച്ചത്. വാഴകൾക്കു സമീപത്താണ് കഞ്ചാവ് ചെടികൾ നട്ടിരുന്നത്. ആരാണ് ഇതിനു പിന്നില്ലെന്നു വ്യക്തത വന്നിട്ടില്ല.
ശിവരാത്രി മണപ്പുറം ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗത്തും അടുത്തിടെ ഇത്തരത്തിൽ കഞ്ചാവ് ചെടികൾ വളരുന്നത് കണ്ടെത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ടിഎസ് പ്രമോദ് പരിശോധനയ്ക്കു നേതൃത്വം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates