

കൊച്ചി : വി എസ് അച്യുതാനന്ദൻ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോകാനിടയാക്കിയ കാരണങ്ങൾ തുറന്നു പറഞ്ഞ് മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്. വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചു പെൺകുട്ടി സമ്മേളനത്തിൽ പറഞ്ഞു. വിഎസിന്റെ കൊച്ചു മക്കളുടെ പ്രായമുള്ളവർ വരെ നിലവിട്ട് ആക്ഷേപിച്ചു. അധിക്ഷേപം സഹികെട്ടപ്പോഴാണ് വി എസ് സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയതെന്നും സുരേഷ് കുറുപ്പ് ഓർമ്മിക്കുന്നു.
'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്' എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിലാണ്, സിപിഎം സംസ്ഥാന സമ്മേളനത്തിൽ നടന്ന സംഭവങ്ങൾ തുറന്നു പറയുന്നത്. തന്റെ നിലപാടുകളില്‍നിന്ന് അണു വിട വിഎസ് പിന്നോട്ടു പോയിട്ടില്ല. ആര് കൂടെ ഉണ്ട്, ഇല്ല എന്നതൊന്നും വിഎസിന് പ്രശ്‌നമായിരുന്നില്ല. ഇതിനകം വിഎസിനൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജനനേതാക്കന്മാരും അദ്ദേഹത്തെ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. പ്രതിപക്ഷനേതാവെന്ന നിലയില്‍ വലിയ ജനകീയ അംഗീകാരം പുറത്തു ലഭിച്ചപ്പോഴും, വി എസ് പാർട്ടിയിൽ ഒറ്റപ്പെട്ടു. പക്ഷേ, അപ്പോഴും അദ്ദേഹം പാര്‍ട്ടിക്കുള്ളിലെ പോരാട്ടങ്ങളും അതിലെ ഒറ്റപ്പെടലുകളും നേരിട്ടുകൊണ്ടിരുന്നുവെന്ന് സുരേഷ് കുറുപ്പ് പറയുന്നു.
ഒറ്റപ്പെട്ടപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു. ''വിഎസ് അച്യുതാനന്ദന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി എസ്. വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കു പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല''. ലേഖനത്തിൽ സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നു.
എപ്പോഴും സാധാരണക്കാരുടെയും പാവങ്ങളുടെയും കൂടെയായിരുന്നു വി എസ് നിന്നത്. അവര്‍ക്കുവേണ്ടി പോരാടി. പാര്‍ട്ടിക്കുനേരേ വന്ന എല്ലാ എതിര്‍പ്പുകളെയും നിസ്സങ്കോചം നേരിട്ടു. തന്റെ എതിരാളികളെ സന്ദേഹമേതുമില്ലാതെ വെട്ടിനിരത്തി. അതില്‍ തനിക്ക് വെട്ടുകൊണ്ടപ്പോഴും ധീരതയോടെ പോരാടി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും പാവങ്ങളോടുള്ള പ്രതിബദ്ധതയിലും മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഒരാള്‍ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടില്ല. എണ്‍പതു വര്‍ഷത്തോളം നിരന്തരമായ, പോരാട്ടത്തിലടിസ്ഥാനമിട്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ മറ്റാരും കേരളരാഷ്ട്രീയത്തിൽ ഇല്ലെന്നും സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates